Your Image Description Your Image Description

ആസിഫ് അലി നായകനായ പുതിയ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മ്മിക്കുന്ന ചിത്രം പൂര്‍ണ്ണമായും ഗള്‍ഫ് രാജ്യങ്ങളിലാണ് ചിത്രീകരിച്ചത്. യുഎഇ, ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലായി 40 ദിവസം കൊണ്ടാണ് ഈ ഫാമിലി ഡ്രാമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്.അജിത് വിനായക ഫിലിംസ് നിര്‍മ്മിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. സഹനിര്‍മ്മാണം ഫ്ളോറിന്‍ ഡൊമിനിക്.

താമര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ദീപക് പറമ്പോല്‍, ദിവ്യ പ്രഭ, ബാലതാരം ഓര്‍ഹാന്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്‌സാണ്ടര്‍, സ്വാതിദാസ് പ്രഭു, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. 2025 ഏപ്രില്‍ മാസത്തോടെ ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ പ്ലാന്‍ ചെയ്യുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ചിത്രത്തിന്റെ ഛായാഗ്രഹണം- അയാസ് ഹസന്‍, സംഗീതം- ഗോവിന്ദ് വസന്ത, എഡിറ്റര്‍- സംഗീത് പ്രതാപ്, , പ്രൊജക്റ്റ് ഡിസൈനര്‍- രഞ്ജിത് കരുണാകരന്‍, കലാസംവിധാനം – വിശ്വന്തന്‍ അരവിന്ദ്, വസ്ത്രാലങ്കാരം – ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ് – സുധി, ലൈന്‍ പ്രൊഡക്ഷന്‍ – റഹിം പിഎംകെ, പോസ്റ്റര്‍ ഡിസൈന്‍- ആനന്ദ് രാജേന്ദ്രന്‍ (ഇല്ലുമിനാര്‍ട്ടിസ്റ്റ് ക്രീയേറ്റീവ്‌സ്), സ്റ്റില്‍സ്- എസ്ബികെ ഷുഹൈബ്, സിങ്ക് സൗണ്ട്- വൈശാഖ് പിആര്‍ഒ- ശബരി.

 

Leave a Reply

Your email address will not be published. Required fields are marked *