Your Image Description Your Image Description

കോഴിക്കോട്:  ക്രഷറിൽ നിന്ന് കല്ല് തെറിച്ചു വീണ് ഗർഭിണിക്ക് പരിക്ക്. വാലില്ലാപുഴ സ്വദേശി ഓലേരിമണ്ണിൽ ഫർബിനക്കാണ് പരിക്കേറ്റത്.കോഴിക്കോട് -മലപ്പുറം ജില്ലകളുടെ അതിർത്തിയായ വാലില്ലാപുഴയിലാണ് അപകടം നടന്നത്.

ക്രഷറിൽ നിന്ന് തെറിച്ചു വീണ കല്ല് വീടിന്‍റെ ഓട് തകർത്ത് മുറിയിൽ വീഴുകയായിരുന്നു. വീട്ടിലെ മുറിയിൽ കിടക്കുകയായിരുന്നു ഫർബിന. ഫർബിനെ അരീക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ പത്തുമണിയോടെയായിരുന്നു അപകടം. മുമ്പും സമാന സംഭവമുണ്ടായെന്നും ആരോപണം ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *