Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: അ​ൻ​വ​റി​ന്‍റെ അ​റ​സ്റ്റ് ന്യാ​യ​മാ​യ ന​ട​പ​ടി​യ​ല്ലെ​ന്ന് യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ എം.​എം. ഹ​സ​ൻ. അ​ൻ​വ​റി​ന്‍റേ​ത് ന്യാ​യ​മാ​യ സ​മ​ര​രീ​തി​യ​ല്ല. എ​ന്നാ​ൽ ഭീ​ക​ര​വാ​ദി​ക​ളെ പോ​ലെ വീ​ട് വ​ള​ഞ്ഞ് അ​ർ​ധ​രാ​ത്രി​യു​ള്ള അ​റ​സ്റ്റി​ന്‍റെ കാ​ര്യ​മു​ണ്ടോ​യെ​ന്നും ഹ​സ​ൻ പ്രതികരിച്ചു.

എംഎം ഹസ്സന്റെ പ്രതികരണം….

അൻവറിന്റെ അറസ്റ്റ് ന്യായമായ നടപടിയല്ല. അൻവറിൻ്റേത് ന്യായമായ സമരരീതിയല്ല. എന്നാൽ ഭീകരവാദികളെ പോലെ വീട് വളഞ്ഞ് അർദ്ധരാത്രിയുള്ള അറസ്റ്റിന്റെ കാര്യമുണ്ടോ? പൊതുമുതൽ നശിപ്പിച്ച വി ശിവൻകുട്ടി മന്ത്രിയാണല്ലോ. എല്ലാ കാര്യത്തിലും അങ്ങനെ ചെയ്യാറില്ലല്ലോ? പ്രതിപക്ഷത്തോട് ചെയ്യുന്ന അതേ ക്രൂരതയാണ് പി വി അൻവറിനോടും കാണിച്ചത്.

വി ശിവൻ കുട്ടിയോട് ഈ സമീപനം എടുക്കുമോ? പൊതുമുതൽ നശിപ്പിച്ച സിപിഎം പ്രവർത്തകരെ താലോലിച്ചാണ് പോലീസ് കൊണ്ടുപോകുന്നത്. ഇത് പിണറായിയുടെ പൊലീസ് നയത്തിന്റെ ഭാഗമാണ്.

Leave a Reply

Your email address will not be published. Required fields are marked *