Your Image Description Your Image Description

തിരുവനന്തപുരം : സൈബർ ആക്രമണം നടത്തുവരുടേത് വൃത്തികെട്ട സംസ്കാരമെന്ന് കെ മുരളീധരൻ പറഞ്ഞു. സൈബറാക്രമണങ്ങളെ ചെറുത്തു നിൽക്കാൻ പൊലിസിനാകുന്നില്ല. രാഷ്ട്രീയ പാർട്ടികളുടെ ആഭ്യന്തര പ്രശ്നങ്ങൾ പോലും സൈബർ ആക്രമണത്തിന് വിധേയമാകുന്നുവെന്നും കെ മുരളീധരൻ വിമർശിച്ചു.

കെ.മുരളീധരന്റെ പ്രതികരണം….

സംസ്കാരത്തിന് വിരുദ്ധമായ കാര്യങ്ങളാണ് നടക്കുന്നത്.സൈബറാക്രമണങ്ങളെ ചെറുത്തു നിൽക്കാൻ പൊലിസിനാകുന്നില്ല. പാർട്ടിക്കുള്ളിലെ തെമ്മാടി കൂട്ടമാണ് ആഭ്യന്തര വിഷയങ്ങളിൽ സൈബർ ആക്രമണം നടത്തുന്നത്. നേതാക്കൾ തമ്മിലുള്ള പ്രശ്നം പറഞ്ഞു തീർക്കാൻ കഴിയും. സി.പി.ഐഎമ്മിനെതിരെ സൈബർ ആക്രമണമുണ്ടായാൽ മാത്രം നടപടിയെടുത്താൽ മതിയോ. ആർക്കെതിരെ ആറു പറഞ്ഞാലും നടപടി വേണം.

Leave a Reply

Your email address will not be published. Required fields are marked *