Your Image Description Your Image Description

തിരുവനന്തപുരം : സൈബർ ആക്രമണത്തിന്റെ കേരളത്തിലെ ഏറ്റവും വലിയ ഇര താനാണെന്ന് കെ കെ രമ എംഎൽഎ. ആശയപരമായ പോരാട്ടത്തിന് പകരം സൈബർ ആക്രമണങ്ങളിലൂടെ മാനസികമായി തകർക്കുകയാണെന്നും ശക്തമായ നിയമനിർമാണമാണ് വേണ്ടതെന്നും കെ.കെ രമ.

കെ കെ രമയുടെ പ്രതികരണം……

സൈബർ ആക്രമണം മറ്റൊരു തരം ബലാത്സംഗമാെണ്. സ്ത്രീയെ മാനസികമായി തകർക്കുകയാണ് ചെയ്യുന്നത്. സൈബർ ആക്രമണത്തിന് എതിരെ ഇനി പരാതി നൽകാനില്ല.

അനുഭവിച്ച മാനസിക സംഘർഷം ഈ വാക്കുകളിൽ നിന്ന് വ്യക്തമാണ്. ടിപി ചന്ദ്രശേഖരന്റെ മരണശേഷം കെ കെ രമ അനുഭവിച്ചത് സമാനതകളില്ലാത്ത സൈബർ ആക്രമണമാണ്. കേട്ടാൽ അറയ്ക്കുന്ന വാക്കുകൾ,വിശേഷങ്ങൾ ഇവയ്ക്ക് മുന്നിൽ ആദ്യമൊന്നു പതറി.അതിനാൽ തന്നെ പൊലിസ് സംവിധാനത്തിൽ വിശ്വാസമില്ലെന്നും സൈബർ ആക്രമണത്തിൽ ഇനി പരാതി നൽകില്ല .

2016 നിയമസഭ തെരഞ്ഞെടുപ്പിന് മത്സരിക്കാൻ ഇറങ്ങിയപ്പോൾ നേരിട്ട സൈബർ ആക്രമണമാണ് ഏറ്റവും വലുത്.

Leave a Reply

Your email address will not be published. Required fields are marked *