Your Image Description Your Image Description

ആ​ല​പ്പു​ഴ: നൂ​റ​നാ​ട് സ്ത്രീ​ക​ൾ ന​ട​ത്തു​ന്ന ഹോ​ട്ട​ലി​ൽ അ​ക്ര​മം ന​ട​ത്തി​യ ഗു​ണ്ടാ നേ​താ​വ് അ​റ​സ്റ്റി​ൽ. പാ​ല​മേ​ൽ ആ​ദി​ക്കാ​ട്ടു​കു​ള​ങ്ങ​ര കു​റ്റി​പ​റ​മ്പി​ൽ വീ​ട്ടി​ൽ ഹാ​ഷിം (35) ആണ് നൂ​റ​നാ​ട് പോലീസ് പിടികൂടിയത്.

മ​ദ്യ ല​ഹ​രി​യി​ല്‍ ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ എ​ത്തി​യ ഇ​യാ​ള്‍ ഭ​ക്ഷ​ണം വി​ള​മ്പി​ക്കൊ​ടു​ത്ത ചെ​റു​പ്പ​ക്കാ​ര​നെ അ​സ​ഭ്യം വി​ളി​ച്ച് ക​യ്യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യും ഇ​ത് ത​ട​യാ​ന്‍ ശ്ര​മി​ച്ച ഹോ​ട്ട​ല്‍ ഉ​ട​മ​യാ​യ സ്ത്രീ​യെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും ചെ​യ്തു.

പ്ര​തി​യെ മാ​വേ​ലി​ക്ക​ര ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി രണ്ട് മു​മ്പാ​കെ ഹാ​ജ​രാ​ക്കി. പ്രതിക്കെതിരെ നിരവധി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ 22 ഓ​ളം കേ​സു​ക​ളി​ൽ നിലവിൽ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *