Your Image Description Your Image Description

ഗുജറാത്ത് : ഗുജറാത്തിലെ പോർബന്ധറിൽ ഹെലികോപ്റ്റർ തകർന്നു. അപകടത്തിൽ മൂന്നുപേർ മരിച്ചു. കോസ്റ്റ്‌ ഗാർഡ് ഹെലികോപ്റ്റർ ആണ് തകർന്നത്. പതിവ് പരിശീലന പറക്കലിനിടയാണ് അപകടം ഉണ്ടായത്. പൈലറ്റ് അടക്കം നാലുപേർ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു.

അപകടത്തിന്റെ കാരണം വ്യക്തമല്ല. ധ്രുവ് ഹെലികോപ്റ്റർ അപകടത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കരസേനയും നാവികസേനയും വ്യോമസേനയും ചേർന്ന് പ്രവർത്തിപ്പിക്കുന്ന എഎൽഎച്ച് ധ്രുവ് ഹെലികോപ്റ്ററിൽ രണ്ട് വർഷം മുമ്പ് നിരവധി പിഴവുകൾ കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *