Your Image Description Your Image Description

കാസർഗോഡ് : ഡിഎഫ്ഒ ഓഫീസ് അടിച്ചു തകർത്ത് ഡി എം കെ പ്രവർത്തകർ.ആവർത്തിച്ചു വരുന്ന വന്യജീവി ആക്രമണങ്ങളിലാണ് പ്രവർത്തകരയുടെ പ്രതിഷേധം.നോർത്ത് ഡിഎഫ്ഒ ഓഫീസിന്റെ പൂട്ട് പൊളിച്ച് പ്രവർത്തകർ കസേരകളും വാതിലും തകർത്തു. പിവി അൻവറിന്റെ നേതൃത്വത്തിൽ ഡിഎഫ്ഒ ഓഫീസ് ഉപരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രവർത്തകർ ഡിഎഫ്ഒ ഓഫീസ് ആക്രമിച്ചത്.

ഇന്ന് ഞായറാഴ്ചയായതിനാൽ ഡിഎഫ്ഓഫീസിൽ‌ ജീവനക്കാർ ഉണ്ടായിരുന്നില്ല. അടഞ്ഞുകിടന്ന ഓഫീസിലേക്ക് കൂട്ടത്തോടെ പ്രവർത്തകർ കയറുകയായിരുന്നു. കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മണി കൊല്ലപ്പെട്ടതിൽ വനെ വകുപ്പിനെ രൂക്ഷമായി പിവി അൻവർ വിമർശിച്ചിരുന്നു.

പിവി അൻവറിന്റെ പ്രതികാരണം………..

വനം വകുപ്പ് നടത്തിയ കൊലപാതകമാണ്. പരുക്കറ്റ മണിയെ മണിക്കൂറുകൾ കഴിഞ്ഞാണ് ആശുപത്രിയിലെത്തിച്ചത്. 9 ദിവസത്തിനിടെ 6 പേരെ ആന കൊന്നുവെന്നും സർക്കാർ എന്ത് ചെയ്ത്. എംഎൽഎ എന്ന നിലയിൽ തനിയ്ക്ക് ഒരു കോൾ പോലും വന്നിട്ടില്ല. ആദിവാസി കുടുംബങ്ങൾക്ക് വീട്ടിലേക്ക് എത്താൻ ഉള്ള വഴിയിലെ അടിക്കാടുകൾ പോലും വെട്ടുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *