Your Image Description Your Image Description

കോഴിക്കോട്: കോഴിക്കോട് പതിനേഴുകാരനായ വിദ്യാർത്ഥിയെ കാണാതായതായി പരാതി. ഉണ്ണികുളം വീര്യമ്പ്രം സ്വദേശിയായ വിദ്യാര്‍ത്ഥിയെയാണ് കാണാതായത്. ഇന്നലെ വൈകീട്ട് മൂന്ന് മണി മുതലാണ് നിബ്രാസ് എന്ന വിദ്യാര്‍ത്ഥിയെ കാണാതായത്. ഇതുസംബന്ധിച്ച് ബന്ധുക്കള്‍ ബാലുശ്ശേരി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

നിബ്രാസിനെ വൈകീട്ട് നാലോടെ നരിക്കുനി ബസ് സ്റ്റാന്റ് പരിസരത്ത് ചിലര്‍ കണ്ടിരുന്നുവെന്ന് മൊഴി നൽകിയിട്ടുണ്ട്. ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ നരിക്കുനിയിലെ ഒരു കടയില്‍ വില്‍പന നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. കാണാതാകുമ്പോള്‍ മഞ്ഞ ടീ ഷര്‍ട്ടും നീല ജീന്‍സുമാണ് നിബ്രാസ് ധരിച്ചിരുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബാലുശ്ശേരി പോലീസ് സ്‌റ്റേഷനിലോ 9526771175, 9562630849 എന്നീ നമ്പറുകളിലോ വിവരം അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *