Your Image Description Your Image Description

ടുണിസ്: കുടിയേറ്റക്കാര്‍ സഞ്ചരിച്ച രണ്ട് ബോട്ടുകള്‍ മുങ്ങി ടുണീഷ്യയില്‍ 27 പേര്‍ മരിച്ചു. 87 പേരെ രക്ഷപ്പെടുത്തി. ആഫ്രിക്കയില്‍ നിന്നുള്ള കുടിയേറ്റക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. മെഡിറ്ററേനിയന്‍ കടല്‍ കടക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം.

ടുണീഷ്യ കോസ്റ്റ് ഗാര്‍ഡാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സ്ഫാക്‌സ് നഗരത്തിന് സമീപമാണ് ബോട്ടുകള്‍ മുങ്ങിയത്. കഴിഞ്ഞ മാസം ഇതേ പ്രദേശത്ത് ടുണീഷ്യയുടെ തീരസംരക്ഷണ സേന 30 ഓളം കുടിയേറ്റക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. യൂറോപ്പിലേക്ക് പോകുമ്പോഴാണ് ബോട്ട് മുങ്ങിയത്. കുടിയേറ്റ പ്രതിസന്ധി ടുണീഷ്യയെ പിടിമുറുക്കുകയാണ്. യൂറോപ്പില്‍ മെച്ചപ്പെട്ട ജീവിതം തേടിയാണ് അനധികൃതമായി ബോട്ടുകളില്‍ പോകുന്നത്

Leave a Reply

Your email address will not be published. Required fields are marked *