Your Image Description Your Image Description

ഹാബിറ്റാറ്റ്‌സ് ട്രസ്റ്റ് (ടി.എച്.ടി.), അതിൻ്റെ ടി.എച്.ടി. ഗ്രാൻ്റ്സ് 2024-ൻ്റെ സ്വീകർത്താക്കളെ പ്രഖ്യാപിച്ചു. മൊത്തം 2 കോടി രൂപ മൂല്യമുള്ള ഈ ഗ്രാൻ്റുകൾ ഇന്ത്യയിലുടനീളമുള്ള നൂതനവും അളക്കാവുന്നതുമായ സംരക്ഷണ സംരംഭങ്ങളെ പിന്തുണയ്ക്കുന്നു. ഹാബിറ്റാറ്റ്സ് ട്രസ്റ്റ് ജൈവവൈവിധ്യ നഷ്ടം, കാലാവസ്ഥാ പ്രതിസന്ധി, ആഗോള ജലദൗർലഭ്യം എന്നിവയിൽ നിന്ന് ഉയർന്നുവരുന്ന ചില വികസന വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത് സുസ്ഥിരതയ്‌ക്കപ്പുറമുള്ളതും നമ്മുടെ ഭാവി സുരക്ഷിതമാക്കാൻ പുനരുജ്ജീവന മാതൃകകൾ വാഗ്ദാനം ചെയ്യുന്നതുമായ മാർഗ്ഗദർശകമായ ജോലികൾ ഏറ്റെടുക്കാൻ പ്രതിജ്ഞാബദ്ധമാണ്.

2024 ദി ഹാബിറ്റാറ്റ്സ് ട്രസ്റ്റ് ഗ്രാൻ്റ്സിൻ്റെ ഏഴാം വർഷമാണ്, ഈ വർഷം അതിൻ്റെ വാർഷിക ഗ്രാൻ്റ്സിൻ്റെ രണ്ട് വിഭാഗങ്ങളിലായി, ഒരു ടി.എച്.ടി. കൺസർവേഷൻ ഗ്രാൻ്റും നാല് ടിഎച്ച്ടി ആക്ഷൻ ഗ്രാൻ്റുകളും എന്നിങ്ങനെ ആകെ അഞ്ച് സ്വീകർത്താക്കളെ അവർ പ്രഖ്യാപിക്കുന്നു.

ദി ഹാബിറ്റാറ്റ്‌സ് ട്രസ്റ്റിൻ്റെ സ്ഥാപകയും ട്രസ്റ്റിയുമായ  റോഷ്‌നി നാടാർ മൽഹോത്ര, അഭിപ്രായപ്പെട്ടു, “നമ്മുടെ രാജ്യം നേരിടുന്ന ഏറ്റവും അടിയന്തിരമായ പാരിസ്ഥിതിക വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്ന സംരക്ഷകർ നടത്തുന്ന ശ്രദ്ധേയമായ പ്രവർത്തനങ്ങളുടെ ആഘോഷമാണ് ടി.എച്.ടി. ഗ്രാൻ്റ്സിൻ്റെ പ്രഖ്യാപനം. ഈ ഗ്രാൻ്റുകളിലൂടെ, സംരക്ഷണത്തിൻ്റെ മുൻനിരയിലുള്ള ഈ സംഘടനകളുടെയും വ്യക്തികളുടെയും സ്വാധീനം വർദ്ധിപ്പിക്കാനാവുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ദുർബലമായ ആവാസവ്യവസ്ഥയെ സുരക്ഷിതമാക്കുന്നത് മുതൽ അത്ര അറിയപ്പെടാത്ത ജീവജാലങ്ങളെ സംരക്ഷിക്കുന്നത് വരെയുള്ള, പ്രകൃതിക്കും സമൂഹങ്ങൾക്കും സുസ്ഥിരമായ ഭാവി ഉറപ്പാക്കുന്നതായ ഈ പദ്ധതികൾ ഇന്ത്യയുടെ ജൈവവൈവിധ്യത്തെ പുനരുജ്ജീവിപ്പിക്കുന്നതിൻ്റെ ഹൃദയഭാഗത്താണ്.”

ദി ഹാബിറ്റാറ്റ്‌സ് ട്രസ്റ്റിൻ്റെ തലവൻ ഋഷികേശ് ചവാൻ, ഗ്രാൻ്റുകളുടെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട് പറഞ്ഞു,, “ടി.എച്.ടി. ഗ്രാൻ്റ്സ് പ്രതിനിധീകരിക്കുന്നത് പരിചരിക്കപ്പെടാത്ത ജീവജാലങ്ങളെയും നിർണായകമായ ആവാസ വ്യവസ്ഥകളെയും സംരക്ഷിക്കുന്നതിനും അർത്ഥവത്തായ ദീർഘകാല മാറ്റം മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ഞങ്ങളുടെ ദർശനത്തെയാണ്. നൂതനവും അളക്കാവുന്നതുമായ നിക്ഷേപ പ്രോജക്ടുകളിലൂടെ, ഇന്ത്യയുടെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനുമുള്ള പരിഹാരങ്ങൾ സൃഷ്ടിക്കുന്ന സംഘടനകളുമായും വ്യക്തികളുമായും ഞങ്ങൾ പങ്കാളികളാകുന്നു.”

 

ഗ്രാൻ്റ് വിഭാഗങ്ങളും സ്വീകർത്താക്കളും

ടി.എച്.ടി. കൺസർവേഷൻ ഗ്രാൻ്റ്: ഈ ഗ്രാൻ്റ് നിർണായകമായ ആവാസവ്യവസ്ഥകൾ നേരിടുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്ന വലിയ തോതിലുള്ള ദീർഘകാല പദ്ധതികളെ പിന്തുണയ്ക്കുന്നു.

· ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്‌.സി.): 2024-ലെ ടി.എച്.ടി. കൺസർവേഷൻ ഗ്രാൻ്റിൻ്റെ സ്വീകർത്താവ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്നുള്ള ഡോ. ഉമേഷ് ശ്രീനിവാസനും ഡോ. അനുഭാബ് ഖാനും മിലോ താസറിനും സിംഗ്‌ചുങ് വില്ലേജ് കൗൺസിലിനും തമ്മിലുള്ള ഒരു സഹകരണമാണ്. അരുണാചൽ പ്രദേശ് അടിസ്ഥാനമായുള്ള അവരുടെ മൂന്ന് വർഷത്തെ പ്രോജക്റ്റ്, സിങ്‌ചുങ് ബുഗുൺ വില്ലേജ് കമ്മ്യൂണിറ്റി റിസർവിലെ ബുഗുൻ ലിയോസിച്ലയെ സംരക്ഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഗുരുതരമായി വംശനാശഭീഷണി നേരിടുന്ന ഈ പക്ഷി ഒരു “പോയിൻ്റ് എൻഡെമിക്” ഇനമാണ്, അരുണാചൽ പ്രദേശിലെ ഒരു പ്രദേശത്ത് മാത്രം കാണപ്പെടുന്ന ഇവ കേവലം 14 മുതൽ 20 എണ്ണം മാത്രമാണുള്ളത്. ഈ പ്രോജക്റ്റ് ബുഗുൻ ലിയോസിച്ലയുടെ ഫലപ്രദമായ ജനസംഖ്യാ വലിപ്പവും ജനിതകശാസ്ത്രവും വിലയിരുത്താനാണ് ലക്ഷ്യമിടുന്നത്. കൂടാതെ, ഈ അപൂർവ ജീവിവർഗത്തിൻ്റെ ദീർഘകാല നിലനിൽപ്പ് ഉറപ്പാക്കിക്കൊണ്ട്, കരുതൽ ജനസംഖ്യയെ സൃഷ്ടിക്കുന്നതിനു വേണ്ടി ഏതാനും എണ്ണത്തിനെ സ്ഥലം മാറ്റുന്നതിനും ലക്ഷ്യംവച്ചുള്ള സംരക്ഷണ സംരംഭങ്ങൾക്ക് വിവരങ്ങൾ നൽകുന്നതിനായി ജനസംഖ്യാപരമായ പാരാമീറ്ററുകൾ രൂപപ്പെടുത്തുന്നതിനുമുള്ള സാധ്യതയും ഇത് പര്യവേക്ഷണം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *