Your Image Description Your Image Description

കലവൂർ : പട്ടാപ്പകൽ വീട്ടിലെത്തിയ അഞ്ജാതൻ സ്ത്രീയെ ആക്രമിച്ചു. പ്രതി സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു.ഇയാൾ മാരാരിക്കുളം തെക്ക്‌ പഞ്ചായത്ത് 19-ാം വാർഡ് കാട്ടൂർ പുത്തൻപുരയ്ക്കൽ തങ്കമ്മ(58)യാണ് ആക്രമണത്തിനിരയായത്. ആഭരണങ്ങളോ പണമോ നഷ്ടപ്പെട്ടിട്ടില്ലെന്നു വീട്ടുകാർ പറയുന്നു.

ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടേമുക്കാലോടെ പണികഴിഞ്ഞു വീട്ടിലെത്തിയ ഇവരുടെ മകൻ ജോൺപോൾ ആണ് സംഭവം കാണുന്നത്. മുഖത്തു വെള്ളംതളിച്ച് ബോധം വീണ്ടെടുത്തശേഷം തങ്കമ്മയെ ആശുപത്രിയിൽ കൊണ്ടുപോയി . ഇവരുടെ പരിക്കുകൾ ഗുരുതരമല്ല. സംഭവസമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല.

പ്രതി പുറകിൽ വന്ന് തങ്കമ്മയെ പിടിച്ചുതിരിച്ചശേഷം മുഖത്തടിച്ച്‌ ഉന്തിയിട്ടു. അവിടെ നിന്നു മുടിയിലും തലയിലും കൂട്ടിപ്പിടിച്ച് വലിച്ചുകൊണ്ട് തൊട്ടടുത്ത മുറിയിലേക്കു കൊണ്ടുപോയി. ഫോണെടുത്ത് മകനെ വിളിക്കാൻ ശ്രമിച്ചപ്പോൾ പിടിച്ചുവാങ്ങി തറയിൽ എറിഞ്ഞു. അവിടെയിരുന്ന കുടയെടുത്ത് തലയിലടിച്ചശേഷം ഷാൾ എടുത്ത് കഴുത്തിനുചുറ്റി ജനലക്കമ്പിയിൽ കൂട്ടിക്കെട്ടി. തുണി വായിൽത്തിരുകി. വേറെ രണ്ടു തുണികൊണ്ട് കൈയുംകാലും കൂട്ടിക്കെട്ടി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *