Your Image Description Your Image Description

കൊച്ചി: കലൂർ സ്റ്റേഡിയത്തിൽവെച്ച് നടത്തിയ നൃത്തപരിപാടിയിലെ സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം ആരംഭിച്ച് പോലീസ് സംഘം. മൃദം​ഗവിഷൻ ഡയറക്ടർ ഉൾപ്പെടെ നാല് പേർക്കെതിരേയാണ് പാലാരിവട്ടം പോലീസ് വിശ്വാസ വഞ്ചനക്ക് കേസെടുത്തിരിക്കുന്നത്. കലൂർ സ്വദേശിയായ ബിജി എന്ന വീട്ടമ്മയുടെ പരാതിയിലാണ് കേസെടുത്തത്.

മൃദം​ഗവിഷൻ ഡയറക്ടർ നി​ഗോഷ്, ഭാര്യ, സിഇഒ ഷമീർ, നടി ദിവ്യ ഉണ്ണിയുടെ സുഹൃത്ത് പൂർണിമ എന്നിവർക്കിതരേയാണ് കേസ്. അതേസമയം സാമ്പത്തിക ചൂഷണത്തിൽ ഡാൻസ് ടീച്ചർമാരെയും പ്രതിചേർത്തേക്കും.

നൃത്താധ്യാപകർ വഴിയായിരുന്നു പണപ്പിരിവ് നടത്തിയിരുന്നത്. ഇടനിലക്കാർ എന്ന നിലയിലാണ് ഡാൻസ് ടീച്ചർമാർക്കെതിരേ നടപടി എടുക്കുക. കൂടുതൽ പരാതികൾ കിട്ടിയാൽ അതിനനുസരിച്ച് കേസെടുത്തേക്കുമെന്നാണ് വിവരം.പരിപാടിയുമായി ബന്ധപ്പെട്ട് സാമ്പത്തികമായും അല്ലാതെയും സംഘാടകർ വിശ്വാസവഞ്ചന നടത്തിയെന്നാണ് പരാതി.

Leave a Reply

Your email address will not be published. Required fields are marked *