Your Image Description Your Image Description

തിരുവനന്തപുരം: തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള വന്ദേഭാരത് കോച്ചുകളുടെ എണ്ണം 16ൽ നിന്ന് 20 ആകും. റെയിൽവേ ബോർഡിന്റേതാണു തീരുമാനം. 183% വരെ ഒക്യുപെൻസിയുള്ള ട്രെയിനിൽ കൺഫേം ടിക്കറ്റ് കിട്ടുക ഏറെ പ്രയാസമായിരുന്ന സ്‌ഥിതിക്ക് ഇതോടെ മാറ്റം വരും.

അതേസമയം ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം- മംഗളൂരു വന്ദേഭാരതിലെ 8 കോച്ചുകൾ 16 എണ്ണം ആക്കുക, എറണാകുളം- ബെംഗളൂരു, തിരുവനന്തപുരം- കോയമ്പത്തൂർ വന്ദേഭാരത് സർവീസുകൾ തുടങ്ങുക എന്നീ ആവശ്യങ്ങൾ പരിഗണിക്കപ്പെട്ടില്ല.

നിലവിലെ 16 കോച്ചുകളുള്ള ട്രെയിൻ തൽക്കാലം ദക്ഷിണ റെയിൽവേയുടെ കൈവശം തന്നെയുണ്ടാകും. ഏതു റൂട്ടിലേക്കു മാറ്റുമെന്ന കാര്യത്തിൽ തീരുമാനമായില്ല. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന 8 കോച്ചുളള വന്ദേഭാരതിനു പകരമായി ഈ ട്രെയിൻ ഓടിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *