Your Image Description Your Image Description

കോഴിക്കോട്: കക്കാടംപോയിൽ വെള്ളച്ചാട്ടത്തിൽ കാണാതായ വിദ്യാർഥിയെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചേവരംമ്പലം സ്വദേശി സന്ദേശ് ആണ് മരിച്ചത്. ദേവഗിരി കോളേജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിയാണ് സന്ദേശ്. കൂടരഞ്ഞി കക്കാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടത്തിൽ വെച്ച് കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെയായിരുന്നു അപകടം. സഹപാഠികളായ ആറു പേരോടൊപ്പമാണ് സന്ദേശ് ഇവിടെയെത്തിയത്. വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിടെ മുങ്ങിത്താഴുകയായിരുന്നു.

വിവരമറിഞ്ഞ് നിലമ്പൂരിൽ നിന്നെത്തിയ ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ആഴമേറിയ കയത്തിൽ ചാടിയ സന്ദേശ് താഴ്ന്നു പോകുകയായിരുന്നു. ലൈഫ് ഗാർഡ് ഭക്ഷണം കഴിക്കാൻ പോയ സമയത്തായിരുന്നു സന്ദേശ് വെള്ളത്തിൽ ചാടിയത്. ഫയർ ഫോഴ്സ് സന്ദേശിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *