Your Image Description Your Image Description

കൊല്ലം : തീരം ശുചീകരിക്കാൻ കൈകോർത്ത് ജനപ്രതിനിധികളും സന്നദ്ധ പ്രവർത്തകരും ഉദ്യോഗസ്ഥരും. നീണ്ടകര ഗ്രാമപഞ്ചായത്തിലാണ് ‘ശുചിത്വ സാഗരം, സുന്ദരതീരം’ പദ്ധതിയുടെ രണ്ടാംഘട്ടമായി തീരശുചീകരണ ക്യാമ്പയിൻ ഒരുക്കിയത്. ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ പരിമണം, ഹാർബർ ആക്ഷൻ പോയന്റുകളിൽ നടന്ന ശുചീകരണത്തിൽ സന്നദ്ധപ്രവർത്തകർ, നീണ്ടകര ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് ഹരിതകർമസേന, ഉദ്യോഗസ്ഥർ എന്നിവർ പങ്കുചേർന്നു.

ശേഖരിച്ച 510 കിലോ പ്ലാസ്റ്റിക് മാലിന്യം ശുചിത്വ സാഗരം ഷ്രെഡിങ് യൂണിറ്റിലേക്ക് കൈമാറി.പരിമണത്ത് മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാജീവൻ അധ്യക്ഷനായി. ഹാർബർ ആക്ഷൻ പോയന്റിൽ സുജിത്ത് വിജയൻ പിള്ള എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷേർളി ഹെൻട്രി, ഭരണസമിതി അംഗങ്ങളായ യു. ബേബി രാജൻ, രമ്യ വിനോദ്, എസ്. സേതുലക്ഷ്മി, പി.ആർ രജിത്ത്, എം. രജനി, ബി. അനിൽകുമാർ, ജോളി പീറ്റർ, ഹെലൻ രാജൻ, മീനു ജയകുമാർ, ശരത്കുമാർ എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *