Your Image Description Your Image Description

മോസ്‌കോ: രാജ്യം കൈവരിച്ച നേട്ടങ്ങളില്‍ റഷ്യക്കാര്‍ അഭിമാനിക്കണമെന്ന് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍. താനാണ് റഷ്യയെ രക്ഷിച്ചതെന്നും പുതുവത്സര പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. 1999 ഡിസംബര്‍ 31നാണ് പുട്ടിന്‍ റഷ്യയുടെ ആക്ടിങ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

”പ്രിയ സുഹൃത്തുക്കളെ, 2025 പിറന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ പാദം പൂര്‍ത്തിയായി. റഷ്യയ്ക്ക് ഇനിയും ഒരുപാട് കുതിക്കാനുണ്ട്. ഇതിനകം നേടിയ നേട്ടങ്ങളില്‍ നമുക്ക് അഭിമാനിക്കാം. ഒരു പുതുവര്‍ഷത്തിന്റെ പടിവാതില്‍ക്കല്‍, നമ്മള്‍ ഭാവിയെ കുറിച്ച് ചിന്തിക്കുകയാണ്. എല്ലാം ശരിയാകുമെന്ന് നമുക്ക് ഉറപ്പുണ്ട്. നമ്മള്‍ മുന്നോട്ട് പോകും” പുട്ടിന്‍ പറഞ്ഞു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തില്‍ റഷ്യ പരീക്ഷണങ്ങളെ തരണം ചെയ്യുകയും പ്രധാന ലക്ഷ്യങ്ങള്‍ നേടുകയും ഐക്യം ശക്തിപ്പെടുത്തുകയും ചെയ്തു. പൗരന്മാരുടെ ക്ഷേമത്തിനാണ് മുന്‍തൂക്കം നല്‍കുന്നതെന്നും പുട്ടിന്‍ പറഞ്ഞു. 2025ല്‍ രാജ്യം ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുമെന്നാണ് പ്രസംഗത്തിലുട നീളം പുട്ടിന്‍ സൂചിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *