Your Image Description Your Image Description

മുംബൈ: ഐസിസി ട്വന്റി ട്വന്റി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച് ഇന്ത്യൻ താരങ്ങളായ അര്‍ഷ്ദീപ് സിങും സ്മൃതി മന്ദാനയും. ട്വന്റി ട്വന്റി ലോകകപ്പില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച ബൗളറായിരുന്നു അര്‍ഷ്ദീപ് സിങ്. ഈ വര്‍ഷം പതിനെട്ട് മത്സരങ്ങളില്‍ നിന്ന് ആകെ 36 വിക്കറ്റുകള്‍ താരം വീഴ്ത്തിയിട്ടുണ്ട്. സ്മൃതി മന്ദാന ഈ വര്‍ഷം പന്ത്രണ്ട് മത്സരങ്ങളാണ് കളിച്ചത്. ആകെ 743 റണ്‍സ് നേടിയിരുന്നു.

അതേ സമയം 2024-ലെ ട്വന്റി- ട്വന്റി ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെട്ടിട്ടും ഇന്ത്യന്‍ സ്പീഡ്സ്റ്റര്‍ ജസ്പ്രീത് ബുംറ പട്ടികയിലിടം പിടിച്ചിട്ടില്ല. ജനുവരി അവസാനമാണ് പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിക്കുന്നത്. 23 ഇന്നിംഗ്സുകളില്‍ നിന്ന് 33.54 ശരാശരിയില്‍ 738 റണ്‍സ് നേടിയ പാകിസ്താന്റെ ബാബര്‍ അസമും പട്ടികയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *