Your Image Description Your Image Description

കോഴിക്കോട്: ബൈക്ക് അപകടത്തിൽ മഹല്ല് ഖത്തീബിന് ദാരുണാന്ത്യം. കാപ്പാട് ചെട്ടിയാം വീട്ടിൽ താഹിറിന്റെ മകൻ അത്തോളി കുടക്കല്ല് ദിറാർ ഹൗസിൽ മുഹമ്മദ് നഈം ഫൈസി(23)യാണ് മരിച്ചത്. വയനാട് ചെന്നലോട് മഹല്ല് ഖത്തീബായി പ്രവർത്തിക്കുകയായിരുന്നു മുഹമ്മദ് നഈം ഫൈസി.

കോഴിക്കോട് മലാപ്പറമ്പിൽ കഴിഞ്ഞ ദിവസം പുലർച്ചെയാണ് അപകടമുണ്ടായത്. എസ്‌കെഎസ്എഫ് സർഗ പരിപാടിയുടെ പ്രചരണം കഴിഞ്ഞ് അരീക്കോട് സ്വദേശി ജുനൈദ് ഫൈസിക്കൊപ്പം വീട്ടിലേക്കുള്ള മടക്കയാത്രയിലാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച ബൈക്ക് പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ജുനൈദ് ഫൈസി പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഖുർആൻ മനഃപാഠമാക്കിയ മുഹമ്മദ് നഈം ഫൈസി പട്ടിക്കാട് ജാമിഅ നൂരിയ അറബി കോളേജിൽ നിന്നും ജനുവരി ആദ്യവാരം സനദ് സ്വീകരിക്കാൻ തയ്യാറെടുക്കുകയായിരുന്നു. മൃതദേഹം കാപ്പാട് മഖാം പള്ളിയിൽ ഖബറടക്കി. മാതാവ്: റൈഹ. സഹോദരങ്ങൾ: മുഹമ്മദ് തമീം, മുഹമദ് ജനിം.

Leave a Reply

Your email address will not be published. Required fields are marked *