Your Image Description Your Image Description

ദീർഘകാലം പങ്കാളികളില്ലാതെ ജീവിക്കുന്നവർക്ക് പ്രായമാകുന്നതോടെ നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് പഠനറിപ്പോർട്ട്. വളരെകാലം പങ്കാളികളില്ലാതെ ജീവിക്കുന്നവർക്ക് ആരോഗ്യപരമായും സാമ്പത്തികമായും വൈകാരികവുമായ പ്രശ്നങ്ങളുണ്ടാകാനിടയുണ്ടെന്നാണ് പഠനറിപ്പോർട്ട് വ്യക്തമാക്കുന്നത്. ജർമ്മനിയിലെ ബ്രെമെൻ സർവകലാശാലയിലെ ഗവേഷക സംഘം നടത്തിയ പഠനത്തിലാണ് സിം​ഗിളായി ജീവിക്കുന്നത് അത്ര സിംപിളല്ല എന്ന് വ്യക്തമാക്കുന്നത്. സൈക്കോളജിക്കൽ സയൻസ് ജേണലിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഒറ്റയ്ക്ക് ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ പുറത്തുള്ളവരുമായി ആരോഗ്യകരമായ ബന്ധങ്ങൾ ഉണ്ടാക്കിയെടുക്കേണ്ടത് ആവശ്യമാണ്. യൗവനത്തിൽ പ്രശ്‌നങ്ങൾ നേരിടേണ്ടി വരുന്നത് താരതമ്യേന കുറവാണ്. എന്നാൽ പ്രായമാകുകയും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരാൻ സാധ്യതയുള്ളതുകൊണ്ടാണ് ഇങ്ങനെ ചെയ്യണമെന്ന് പറയുന്നത്-ജർമ്മനിയിലെ ബ്രെമെൻ സർവകലാശാലയിലെ ഗവേഷക സംഘം പറയുന്നു.

ജീവിത പങ്കാളികളുള്ളവരും ഇല്ലാത്തതുമായ യൂറോപ്പിൽ ജീവിക്കുന്ന 77,000 ആളുകളിലാണ് പഠനം നടത്തിയത്. ഈ രണ്ടു കൂട്ടരുടെയും സ്വഭാവ സവിശേഷതകളിൽ ധാരാളം വ്യത്യസ്തതകൾ കാണാൻ കഴിയും. ദീർഘകാലം ഒറ്റയ്ക്ക് ജീവിക്കുന്നവർ മറ്റുള്ളവരുമായി ഇടപെടുന്നതിൽ താരതമ്യേന വിമുഖത കാണിക്കുന്നു.

ദീർഘകാലം പങ്കാളികളില്ലാതെ ജീവിക്കുന്നവർ മനസാക്ഷിയോട് സത്യസന്ധത പുലർത്തുന്നതിലും അൽപ്പം പിറകിലാണെന്ന് പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇവർക്ക് സംതൃപ്തിയും പൊതുവെ കുറവാണ്. അതേ സമയം, പങ്കാളികളില്ലാത്ത സ്ത്രീകൾ പങ്കാളികളില്ലാത്ത പുരുഷന്മാരേക്കാൾ ജീവിത സംതൃപ്തിയിൽ മുന്നിലാണെന്നും ​ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *