Your Image Description Your Image Description

ലഖ്നൗ: എട്ടുവയസ്സുകാരനെ അധ്യാപകൻ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. ഉത്തർപ്രദേശിലെ ഝാൻസിയിൽലാണ് സംഭവം. അധ്യാപകൻ ക്ലാസ്മുറിയിലിരുന്ന് അശ്ലീല വീഡിയോ കണ്ടത് കുട്ടി കാണാനിടയായതാണ് അധ്യാപകനെ പ്രകോപിപ്പിച്ചത്. കുൽദീപ് യാദവ് എന്ന അധ്യാപകനെതിരെയാണ് പരാതി. ഇയാൾ കുട്ടിയുടെ തലപിടിച്ച് ചുമരിലിടിച്ചു എന്നാണ് ആരോപണം.

എട്ടു വയസുകാരനെയാണ് അധ്യാപകൻ ക്രൂരമായി ആക്രമിച്ചത്. കുൽദീപ് യാദവ് ക്ലാസ് മുറിയിൽ മൊബൈൽ ഫോണിൽ ഒരു അശ്ലീല വിഡിയോ കാണുകയായിരുന്നു. വിദ്യാർഥികൾ ഇതു കാണുകയും പരസ്പരം സംസാരിച്ചു ചിരിക്കുകയും ചെയ്തുവെന്ന് വിദ്യാർഥിയുടെ പിതാവ് പറയുന്നു. ‘‘വിദ്യാർഥികളുടെ പ്രതികരണത്തിൽ ക്ഷുഭിതനായ യാദവ് എന്റെ മകനെ ക്രൂരമായി മർദിച്ചു. അയാൾ മകന്റെ മുടിയിൽ പിടിച്ചു തല ഭിത്തിയിൽ ഇടിച്ചു. ചൂരൽ കൊണ്ട് അടിച്ചു. എന്റെ മകനു ചെവിയിൽ ഉൾപ്പെടെ പരുക്കേറ്റു. അധ്യാപകനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്’’ – പിതാവ് പറഞ്ഞു.

രക്ഷകർത്താവിന്റെ പരാതിയിൽ പൊലീസ് അധ്യാപകനെ കസ്റ്റഡിയിൽ എടുത്തു. അന്വേഷണം പുരോ​ഗമിക്കുകയാണെന്നും യുപി പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *