Your Image Description Your Image Description

ആലപ്പുഴ : ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിൽ നിലവിലുള്ള പ്രോജക്റ്റ് അസിസ്റ്റൻ്റ് ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളറോ സാങ്കേതിക വിദ്യാഭ്യാസ ബോർഡോ നടത്തുന്ന മൂന്ന് വർഷത്തെ കമേഴ്സ്യൽ പ്രാക്ടീസ്‌ ഡിപ്ലോമയോ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആന്റ് ബിസിനസ്സ് മാനേജ്‌മെൻ്റ് ഡിപ്ലോമയോ പാസ്സായിരിക്കണം.

അല്ലെങ്കിൽ കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒരു വർഷത്തിൽ കുറയാതെയുള്ള അംഗികൃത കമ്പ്യൂട്ടർ അപ്ലിക്കേഷൻ ഡിപ്പോമയോ കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ പോസ്റ്റ് ഗ്രാജേറ്റ് ഡിപ്ലോമയോ പാസായിരിക്കുകയും വേണം.

പ്രായപരിധി 2024 ജനുവരി 1 ന് 18 നും 30നും ഇടയിൽ. പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്ക് 3 വർഷത്തെ ഇളവ്അനുവദിക്കുന്നതാണ്.അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി ഏഴ് വൈകിട്ട് മൂന്ന് വരെ. ഫോൺ 0478 2552230

Leave a Reply

Your email address will not be published. Required fields are marked *