Your Image Description Your Image Description

അമ്പലപ്പുഴ : ജില്ലാതല കേരളോത്സവം ആഘോഷങ്ങളില്ലാതെ അമ്പലപ്പുഴയിലെ വിവിധ വേദികളിൽ തുടങ്ങി. എം.ടി. വാസുദേവൻനായരുടെ മരണത്തെത്തുടർന്ന് സംസ്ഥാനസർക്കാർ രണ്ടുദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചതുമൂലം 27, 28 തീയതികളിലേക്ക് നേരത്തേ മത്സരങ്ങൾ പുനഃക്രമീകരിച്ചിരുന്നു.

പിന്നീട്, മുൻപ്രധാനമന്ത്രി മൻമോഹൻസിങ്ങിന്റെ മരണത്തെത്തുടർന്ന് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചതിനാൽ ആഘോഷപരിപാടികളില്ലാതെ ശനിയാഴ്ച മത്സരങ്ങൾ തുടങ്ങുകയായിരുന്നു.

വിവിധ ഗ്രൗണ്ടുകളിലായി കായികമത്സരങ്ങൾ നടന്നു. കലാമത്സരങ്ങൾ ശനിയാഴ്ച അമ്പലപ്പുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ തുടങ്ങി.ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമബോർഡും ചേർന്നാണ് പരിപാടി നടത്തുന്നത്.ഞായറാഴ്ച അത്‌ലറ്റിക്സ് മത്സരങ്ങൾ, വോളിബോൾ, കളരിപ്പയറ്റ്, ബാസ്‌കറ്റ്ബോൾ, കലാമത്സരങ്ങൾ എന്നിവ നടക്കും. വൈകീട്ട് സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *