Your Image Description Your Image Description

ആലപ്പുഴ : വിവിധ കാരണങ്ങളാല്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതിരുന്ന 50 വയസ്സ് പൂര്‍ത്തിയാകാത്ത ഭിന്നശേഷി ഉദ്യോഗാര്‍ഥികള്‍ക്കും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നും നാമനിര്‍ദേശം ചെയ്യപ്പെട്ട് ലഭിച്ച ജോലിയില്‍ നിന്നും പിരിഞ്ഞ് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്തവര്‍ക്കും 2025 മാര്‍ച്ച് 18 വരെ (മൂന്ന് മാസം) അവരുടെ സീനിയോറിറ്റി നിലനിര്‍ത്തി രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം.

രജിസ്‌ട്രേഷന്‍ കാര്‍ഡ്, അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, യുഡിഐഡി കാര്‍ഡ് എന്നിവ സഹിതം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ടോ ദൂതന്‍ മുഖേനയോ ഹാജരായി ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ചേര്‍ത്തല എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0478, 2813038.

Leave a Reply

Your email address will not be published. Required fields are marked *