Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: അ​ടി​യ​ന്ത​ര പ​രോ​ൾ ല​ഭി​ക്കാ​ൻ വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി ഉ​ത്ര കൊ​ല​ക്കേ​സ് പ്ര​തി സൂ​ര​ജ്. എ​ന്നാ​ൽ ഇത് ത​ട്ടി​പ്പാണെന്ന് ജ​യി​ൽ അ​ധി​കൃ​ത​ർ കണ്ടെത്തി.

ഡോ​ക്ട​ർ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ അ​ച്ഛ​ന് ഗു​രു​ത​ര രോ​ഗ​മാ​ണെ​ന്നാ​യി​രു​ന്നു രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. തു​ട​ർ​ന്ന് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യ ഡോ​ക്ട​റോ​ട് ത​ന്നെ ജ​യി​ൽ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു.

സൂ​പ്ര​ണ്ടി​ന് ല​ഭി​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റും അ​യ​ച്ചു ന​ൽ​കി. സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യ​ത് താ​നാ​ണെ​ങ്കി​ലും അ​തി​ൽ ഗു​രു​ത​ര അ​സു​ഖ​മെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു ഡോ​ക്ട​റു​ടെ മൊഴി നൽകി.സം​ഭ​വ​ത്തി​ൽ പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ൽ സൂ​പ്ര​ണ്ടി​ന്‍റെ പ​രാ​തി​യി​ൽ പൂ​ജ​പ്പു​ര പോ​ലീ​സ് കേ​സെ​ടു​ത്തു. അ​മ്മ​യാ​യി​രു​ന്നു സ​ർ​ട്ടി​ഫ​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യ​ത്. സൂ​ര​ജി​നെ​യും അ​മ്മ​യെ​യും ചോ​ദ്യം ചെ​യ്യും.

ഭാ​ര്യ​യെ പാ​മ്പി​നെ കൊ​ണ്ട് ക​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​ണ് ഭ​ർ​ത്താ​വ് സൂ​ര​ജ്.
2021 ഒ​ക്ടോ​ബ​ർ 13നാ​ണ് കോ​ട​തി 17 വ​ർ​ഷം ത​ട​വും, ശേ​ഷം ക​ഠി​ന ത​ട​വും ഇയാൾക്ക് വി​ധി​ച്ച​ത്. പൂ‍​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ലാ​ണ് സൂ​ര​ജ് ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *