Your Image Description Your Image Description

സുരക്ഷയ്ക്ക് വളരെയേറെ പ്രാധാന്യമുള്ള സ്ഥലമാണ് പെട്രോൾ പമ്പും പരിസരവും. അതുകൊണ്ട് തന്നെ അവിടെ നിന്ന് സിഗരറ്റ് ലാമ്പോ, തീപ്പെട്ടിയോ ഉൾപ്പെടെയുള്ളവ കത്തിക്കരുതെന്നും മൊബൈൽ ഫോൺ വിളിക്കരുതെന്നും കർശന നിർദേശം നൽകാറുള്ളതാണ്. എന്നാൽ, പെട്രോൾ പമ്പിന് സമീപം ഒരു കൂട്ടം ആളുകൾ തീകായുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. ഇത് കണ്ട് ഇവരെ രൂക്ഷമായി വിമര്‍ശിച്ച് സമൂഹ മാധ്യമ ഉപയോക്താക്കള്‍. വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ അക്ഷരാര്‍ത്ഥത്തിൽ ഞെട്ടിച്ചു. പെട്രോളും ഡീസലും വളരെ വേഗം തീ പിടിക്കാന്‍ സാധ്യതയുള്ളവയാണ്. ഇത് തിരിച്ചറിയാത്തവരല്ല അവിടെ തീകായുന്നവര്‍. എന്നാല്‍ ഭയാശങ്കകളൊന്നും ഇല്ലാതെ പരസ്പരം കുശലം പറഞ്ഞ് ഡീസല്‍ പമ്പിന് സമീപത്ത് തീകാഞ്ഞ് ഇരിക്കുന്നവരെ കണ്ടപ്പോള്‍ സമൂഹ മാധ്യമ ഉപയോക്കാക്കള്‍ ശരിക്കും അമ്പരന്നു. ഇവര്‍ തീകായുന്ന പമ്പിന് സമീപത്തായി 5000 ലിറ്റര്‍ കൊള്ളുന്ന ഒരു പെട്രോള്‍ ടാങ്കറും നിര്‍ത്തിയിട്ടിരിക്കുന്നത് കാണാം.

https://x.com/terakyalenadena/status/1871201474338025727?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1871201474338025727%7Ctwgr%5E1bf1f4e740d1b50c0f57aea669c80aadc2454101%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Fterakyalenadena%2Fstatus%2F1871201474338025727%3Fref_src%3Dtwsrc5ഇഫ്വ

‘ഹൈവേ സമൂഹം മുഴുവൻ ഭയത്തിലാണ്’ എന്നായിരുന്നു വീഡിയോ പങ്കുവച്ച് കൊണ്ട് അങ്കിത് എന്ന എക്സ് ഉപയോക്താവ് എഴുതിയത്. എന്നാല്‍ ഇത് എവിടെ നിന്ന് എപ്പോള്‍ ചിത്രീകരിച്ച വീഡിയോയാണെന്ന് പറയുന്നില്ല. ഒരു സിഗരറ്റ് കത്തിക്കുന്നതോ തീപ്പെട്ടിയോ ലൈറ്ററോ പുറത്തെടുക്കുന്നത് പോലും വിലക്കുള്ള പെട്രോള്‍ പമ്പില്‍ യാതൊരു സുരക്ഷ മുന്‍കരുതലുമില്ലാതെ തണുപ്പ് അകറ്റാന്‍ വേണ്ടി പമ്പിന് മുന്നില്‍ തന്നെ തീ കായാന്‍ ഇരിക്കുന്ന ആളുകളുടെ വീഡിയോ വലിയ ആശങ്കയാണ് ഉയര്‍ത്തിയത്. ഏതാണ്ട് രണ്ടര ലക്ഷത്തിന് അടുത്ത് ആളുകള്‍ വീഡിയോ കണ്ടു. നിരവധി പേരാണ് വീഡിയോയ്ക്ക് കുറിപ്പെഴുതാനെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *