Your Image Description Your Image Description

മോസ്റ്റ് വയലന്റ് ചിത്രം എന്ന ടാഗ് ലൈനോടുകൂടി വന്ന പ്രേക്ഷകരെ അടിമുടി വിറപ്പിച്ച മാർക്കോ കേരളത്തിൽ ഇതിനോടകം തന്നെ വിജയമാണ് നേടിയിരിക്കുന്നത്. ഇപ്പോൾ ഇതാ കേരളത്തിൽ മാത്രമല്ല മാർക്കോ ഹിന്ദിയിലും ചർച്ചയാകുകയാണ്. മാർക്കോ ഹിന്ദിയിൽ 50 ലക്ഷത്തിലേക്ക് കളക്ഷൻ എത്തും എന്നാണ് റിപ്പോർട്ട്. വൻ സ്വീകാര്യതയാണ് ഹിന്ദിയിൽ ചിത്രത്തിന് ലഭിക്കുന്നത്.

ഉണ്ണി മുകുന്ദൻ നായകനായി വന്ന ചിത്രം വിദേശത്ത് നിന്ന് മാത്രം 20 കോടി രൂപയിലേറെ നേടിയിട്ടുണ്ട്. മാർക്കോ ഓരോ ദിവസം പിന്നിടുമ്പോഴും കളക്ഷൻ ഉയർത്തിയാൽ വമ്പൻ ഹിറ്റാകുമെന്ന് തീർച്ചയാകുമ്പോൾ ആരൊക്കെ വീഴുമെന്നതിലാണ് ആകാംക്ഷ. ഉണ്ണി മുകുന്ദന്റെ ആദ്യ 100 കോടി ക്ലബ് ചിത്രം മാർക്കോ ആകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഹനീഫ് അദേനിയുടെ മിഖായേൽ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച മാർക്കോ ജൂനിയറെ നായകനാക്കിയാണ് മാർകോ എത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *