Your Image Description Your Image Description

ഭക്ഷണം വൈകിയത്തിന്റെ പേരിൽ വിവാഹം ഉപേക്ഷിച്ച് വരൻ.ഉത്തർപ്രദേശിലെ ഹമീദ്പുരിലാണ് സംഭവം. ഡിസംബർ 22ന് വിവാഹച്ചടങ്ങുകൾ ആരംഭിച്ചപ്പോൾ വരൻ്റെ വീട്ടിൽനിന്നുള്ള ഘോഷയാത്രയെ വധുവിൻ്റെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് സ്വീകരിക്കുകയും ചെയ്തു. എന്നാൽ വരൻ്റെ സംഘത്തിലുള്ള ഒരാൾ ഭക്ഷണം വിളമ്പാൻ വൈകിയതിനെ കുറിച്ച് പരാതി ഉന്നയിച്ചതോടെ പ്രശ്‌നം തുടങ്ങി. വരനും ബന്ധുക്കളും ദേഷ്യത്തിലായി. വരനേയും ബന്ധുക്കളേയും അനുനയിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. അൽപസമയത്തിനുശേഷം വരൻ മെഹ്‌താബ് വിവാഹസ്ഥലത്തുനിന്ന് അപ്രത്യക്ഷനായതോടെ സാഹചര്യം കൂടുതൽ വഷളായി. പിന്നീടയാൾ ബന്ധുവായ പെൺകുട്ടിയെ വിവാഹം ചെയ്‌തതായാണ് വിവരം.

ഏഴ് മാസം മുമ്പാണ് ഇവരുടെ വിവാഹം നിശ്ചയിച്ചത്. വിവാഹം മുടങ്ങിയതിനെ തുടർന്ന് വധുവിന്റെ വീട്ടുകാർ പോലീസിൽ പരാതി നൽകി. സ്ത്രീധനമായി വരന് നൽകിയ ഒന്നരലക്ഷം രൂപ ഉൾപ്പെടെ ഏഴ് ലക്ഷം രൂപ വിവാഹച്ചടങ്ങുകൾക്കായി ചെലവായതായി വധുവിന്റെ വീട്ടുകാർ അറിയിച്ചു. പരാതി നൽകിയിട്ടും പോലീസ് നടപടി സ്വീകരിക്കാൻ തയ്യാറായില്ലെന്ന് വധുവിൻ്റെ ബന്ധുക്കൾ ആരോപിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *