Your Image Description Your Image Description

കാസർകോട്: പുഴയിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു. കാസർകോട് പയസ്വിനിപ്പുഴയിൽ കുളിക്കാനിറങ്ങിയ റിയാസ് (17), യാസിൻ(13), സമദ്(13) എന്നിവരാണ് മരിച്ചത്. സഹോദരങ്ങളുടെ മക്കളാണ് മൂവരും. അവധി ആഘോഷിക്കാനായി മൂവരും എരിഞ്ഞിപ്പുഴയിലെ കുടുംബവീട്ടിലെത്തിയപ്പോഴായിരുന്നു അപകടം.

പയസ്വിനിപ്പുഴയിലെ പാലത്തിന് താഴെ ഭാഗത്താണ് മൂവരും കുളിക്കാനിറങ്ങിയത്. കയത്തിൽപെട്ടാണ് അപകടം സംഭവിച്ചത്. റിയാസിനെ അഗ്നിരക്ഷാ സേനയുടെ തിരച്ചിലിൽ ഉടൻ കണ്ടെത്തിയിരുന്നു. ആശുത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മണിക്കൂറുകൾ നീണ്ട തിരച്ചിലിന് ശേഷമാണ് മറ്റ് രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
പ്രദേശവാസികളും ഫയർഫോഴ്‌സും പോലീസും ചേർന്നാണ് തിരച്ചിൽ നടത്തിയത്. എരിഞ്ഞിപ്പുഴയിൽ കച്ചവടം നടത്തുന്ന അഷ്റഫ് – ശബാന ദമ്പതികളുടെ മകനാണ് യാസിൻ. അഷ്റഫിന്റെ സഹോദരൻ മജീദിന്റെ മകനാണ് സമദ്. ഇവരുടെ സഹോദരി മഞ്ചേശ്വരത്ത് താമസിക്കുന്ന റംലയുടെയും സിദ്ദിഖിന്റെയും മകനാണ് റിയാസ്.

 

Leave a Reply

Your email address will not be published. Required fields are marked *