Your Image Description Your Image Description

ഹൈദരാബാദ്:ഹൈദരാബാദ് സന്ധ്യ തിയറ്ററില്‍ പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി. നാമ്പള്ളി മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യ ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റിയത്. റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ ഓൺലൈനായാണ് നടന്‍ കോടതിയില്‍ ഹാജരായത്.

അതേസമയം, അല്ലു അര്‍ജുന്റെ വാദങ്ങളെ എതിര്‍ക്കുന്നതിന് കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ തിങ്കളാഴ്ച വരെ സമയം അനുവദിക്കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.
പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്ക് ഹൈദരാബാദ് സന്ധ്യ തിയറ്ററില്‍ എത്തിയ ദില്‍ഷുക്‌നഗര്‍ സ്വദേശിനി രേവതിയാണ് ദാരുണമായി മരിച്ചത്. രേവതിയുടെ മകൻ ഇപ്പോഴും ചികിത്സയിലാണ്. സംഭവത്തില്‍ സന്ധ്യ തിയറ്റര്‍ ഉടമ, മാനേജര്‍, സെക്യൂരിറ്റി ഇന്‍ ചാര്‍ജ് എന്നിവര്‍ക്കെതിരെ കേസെടുത്തിരുന്നു. പിന്നീടാണ് അല്ലു അര്‍ജുനെതിരെ കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *