Your Image Description Your Image Description

തിരുവനന്തപുരം: കേരളത്തിലെ സേവനം അവസാനിപ്പിച്ച് ബിഹാര്‍ ഗവര്‍ണറായി പോകുന്ന ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് നല്‍കാനൊരുങ്ങി രാജ്ഭവന്‍. വെള്ളിയാഴിച്ച വൈകിട്ട് 4.30 ന് രാജ് ഭവനിലാണ് യാത്രയയപ്പ് സംഘടിപ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് ഇതുവരെ നിശ്ചയിച്ചിട്ടില്ല.

ഞായറാഴ്ച ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തില്‍ നിന്ന് മടങ്ങും. ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് കൊച്ചി വഴിയാണ് മടക്കം. നിലവിലെ ബിഹാര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ ജനുവരി രണ്ടിന് കേരള ഗവര്‍ണറായി ചുമതലയേക്കും. വിശ്വനാഥ് ആര്‍ലേക്കര്‍ ജനുവരി ഒന്നിന് കേരളത്തിലെത്തും. ആരിഫ് മുഹമ്മദ് ഖാന്‍ ജനുവരി രണ്ടിന് ബിഹാറില്‍ ചുമതല ഏറ്റെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *