Your Image Description Your Image Description

പ്രഖ്യാപനം മുതല്‍ അജിത് കുമാര്‍ ആരാധകര്‍ വളരെ ആകാംക്ഷയോടെ കാത്തിരുന്ന മഗിഴ് തിരുമേനി ചിത്രം ‘വിടാമുയര്‍ച്ചി’യിലെ ഗാനം പുറത്ത്.

അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം. അര്‍ജുന്‍ സാര്‍ജ, തൃഷ, റെജീന കാസന്‍ഡ്ര, പ്രിയ ഭവാനി ശങ്കര്‍, തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ നിർമിക്കുന്ന ഈ വമ്പൻ ചിത്രത്തിൽ ആരവ്, നിഖിൽ, ദസാരഥി, ഗണേഷ് എന്നിവരാണ് മറ്റു പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്. വിടാമുയർച്ചിയുടെ സാറ്റലൈറ്റ് അവകാശം സൺ ടിവിയും ഒടിടി അവകാശം നെറ്റ്ഫ്ലിക്സും വമ്പൻ തുകയ്ക്കാണ് നേടിയെടുത്തത്. 2025 ജനുവരി പൊങ്കല്‍ റിലീസായാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഓം പ്രകാശ് ആണ് ഛായാഗ്രഹണം.

അജിത്ത് നായകനായി വേഷമിട്ടതില്‍ തുനിവാണ് ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. മികച്ച വിജയമായി മാറിയിരുന്നു അജിത്ത് ചിത്രം തുനിവ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *