Your Image Description Your Image Description

കൊച്ചി: മികച്ച പ്രേക്ഷക പ്രതികരണത്തോടെ തിയേറ്ററുകളിൽ മുന്നേറുന്ന മാർക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതി ആദിഖ് ഹനാനെ ആലുവയിൽ നിന്നാണ് സൈബർ പോലീസ് പിടികൂടിയത്. ഇൻസ്റ്റാഗ്രാം വഴിയാണ് പ്രതി മാർക്കോയുടെ ലിങ്ക് പ്രചരിപ്പിച്ചത്. പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

ഇൻസ്റ്റാഗ്രാമിൽ സന്ദേശമയച്ചാൽ മാർക്കോ സിനിമയുടെ ലിങ്ക് അയച്ചുതരാം എന്നായിരുന്നു ഇയാളുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്. നിർമാതാവിന്റെ പരാതിയിലാണ് മാർക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നവർക്കെതിരെ സൈബർ പോലീസ് കേസെടുത്തത്.
കൊച്ചി ഇൻഫോ പാർക്കിലെ സൈബർ സെല്ലിലാണ് നിർമാതാവ് പരാതി നൽകിയത്. തുടർന്ന് പ്രതിയുടെ അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

ഇന്ത്യൻ സിനിമയെ തന്നെ ഞെട്ടിക്കുന്ന വയലൻസ് രംഗങ്ങളുമായാണ് മാർക്കോ തിയേറ്ററുകളിൽ എത്തിയത്. 50 കോടിയിലധികം രൂപയാണ് ചിത്രം വാരികൂട്ടിയത്. സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്‌ഷൻ ഡയറക്ടർ കലൈ കിങ്ങ്സനാണ്.

Leave a Reply

Your email address will not be published. Required fields are marked *