Your Image Description Your Image Description

കൊച്ചി: ആഘോഷ പ്രേമികളുടെ ആശങ്കകൾക്ക് വിരാമമിട്ട് ഫോർട്ട് കൊച്ചിയില്‍ രണ്ട് ഗ്രൗണ്ടിലും പാപ്പാഞ്ഞിയെ കത്തിക്കാന്‍ ഹൈക്കോടതി അനുമതി നൽകി. കർശന ഉപാധികളോടെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന നിർദേശത്തോട് കൂടിയാണ് ഹൈക്കോടതി അനുമതി നൽകിയത്. പാപ്പാഞ്ഞിയുടെ ചുവട്ടില്‍ നിന്ന് 70 അടി അകലത്തില്‍ സുരക്ഷാ ബാരിക്കേഡ് നിര്‍മ്മിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി ഫോര്‍ട്ട് കൊച്ചി വെളി മൈതാനത്ത് സ്ഥാപിക്കുന്ന പാപ്പാഞ്ഞി നീക്കാന്‍ നേരത്തെ പൊലീസ് നിർദേശം നൽകിയിരുന്നു. പരേഡ് മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കുന്നതിന് സുരക്ഷയൊരുക്കാന്‍ മാത്രം ആയിരത്തിലേറെ പൊലീസുകാര്‍ വേണമെന്നും ഇതിന് പുറമെ വെളിമൈതാനത്ത് കൂടി പാപ്പാഞ്ഞിയെ കത്തിക്കുന്നത് സുരക്ഷാപ്രശ്‌നം ഉണ്ടാക്കുമെന്നുമായിരുന്നു പൊലീസിൻ്റെ വാദം. ഇതിനെതിരെ സംഘാടകരായ ഗലാ ഡേ ഫോര്‍ട്ട് കൊച്ചിയാണ് കോടതിയെ സമീപിച്ചത്. ഡിസംബര്‍ 31 രാത്രി ഫോര്‍ട്ട് കൊച്ചി പരേഡ് മൈതാനത്ത് കത്തിക്കുന്ന പാപ്പാഞ്ഞിക്ക് പുറമെയാണ് വെളിമൈതാനത്തും പാപ്പാഞ്ഞിയെ സ്ഥാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *