Your Image Description Your Image Description

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ സ്ഥാപകനും, ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പന്റെ അനുശോചന സന്ദേശം.

“ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഡോ.  മൻമോഹൻ സിങ്ങിന്റെ വിയോഗത്തിൽ ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തുന്നു. സാമ്പത്തിക വിദഗ്ധൻ, രാഷ്ട്രമീമാംസകൻ, ദയാലുവായ നേതാവ് എന്നീ നിലകളിൽ അദ്ദേഹം അനുഷ്ഠിച്ച സേവനങ്ങൾ രാജ്യത്തിന്റെ മുന്നേറ്റത്തിൽ ഒരിക്കലും മായ്ക്കാനാകാത്ത മുദ്രകൾ പതിപ്പിച്ചിട്ടുണ്ട്. നമ്മുടെ രാജ്യത്തിന്റെ സാമ്പത്തികനയ പരിഷ്കാരങ്ങളിലും ലോകവേദിയിലെ നിലപാടുകളിലും, ഒരു ധനമന്ത്രിയെന്ന നിലയിലും പ്രധാനമന്ത്രിയുടെ പദവിയിലും അദ്ദേഹം നിർണായകമായ ചുവടുവെയ്പ്പുകളാണ് നടത്തിയത്. അദ്ദേഹത്തിന്റെ സേവനതല്പരതയും സത്യസന്ധതയും ദീർഘദർശിത്വവും വരുംതലമുറകൾക്ക് പ്രചോദനമാകുമെന്നതിൽ സംശയമില്ല. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.”

Leave a Reply

Your email address will not be published. Required fields are marked *