Your Image Description Your Image Description

ഡൽഹി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് ആദരമര്‍പ്പിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിൽ ഇന്ത്യന്‍ ടീം കളിക്കാനിറങ്ങിയത് കറുത്ത ആം ബാന്‍ഡ് ധരിച്ചാണ്. മന്‍മോഹന്‍ സിങിനോടുള്ള ആദരസൂചകമായാണ് ടീമംഗങ്ങള്‍ കറുത്ത ആം ബാന്‍ഡ് ധരിക്കുന്നതെന്ന് ബിസിസിഐ എക്‌സില്‍ അറിയിച്ചിരുന്നു.

സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയ രാജ്യത്തെ വളര്‍ച്ചയിലേക്ക് കൈപിടിച്ച് നടത്തി എല്ലാ മേഖലകളിലും വികസനം നടത്തിയ പ്രധാന മന്ത്രിയാണ് വിടവാങ്ങിയതെന്നും ബിസിസിഐ കുറിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹി എയിംസിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെയാണ് അന്തരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *