Your Image Description Your Image Description

തിരുവനന്തപുരം: തലസ്ഥാനത്ത് വൻ തീപിടുത്തം. ഇന്നലെ രാത്രി 10.30 ഓടെയാണ് നാടിനെ നടുക്കിയ തീപിടുത്തമുണ്ടായത്. വേളി ടൈറ്റാനിയത്തിന് സമീപം കൊച്ചുവേളി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ ഹസീനാ കെമിക്കല്‍സിലാണ് തീപിടുത്തമുണ്ടായത്. സംഭവത്തിൽ ആളപായമൊന്നും തന്നെയില്ല. ബ്ലീച്ചിങ് പൗഡർ, ടോയ്‌ലറ്റ് ക്ലീനിങ് ലോഷനുകൾ, ഹാൻഡ് വാഷുകൾ എന്നിവയുടെ നിർമാണകേന്ദ്രത്തിലാണ് തീ ആളിപടർന്നത്.

സംഭവം നടക്കുന്ന സമയത്ത് എട്ടോളം ജീവനക്കാർ കമ്പനിയിൽ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. വൻ തോട്ടിൽ തീയും പുകയും ഉയരുന്നതായി ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ തന്നെ ആദ്യഘട്ടത്തിൽ ഫയര്‍ എസ്റ്റിന്‍ഗ്യുഷര്‍ ഉപയോഗിച്ച് തീ അണയ്ക്കാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാൽ ശ്രമം പരാജയപ്പെട്ടതോടെ ഇവർ തന്നെ അഗ്നിശമന സേനയെ വിവരമറിയിക്കുകയും ചെയ്തു.

നിർമ്മാണ സാമഗ്രികൾ സൂക്ഷിച്ചിരുന്ന ഗോഡൗൺ മുഴുവനായും കത്തി നശിച്ചു. നിർമ്മാണ സാമഗ്രികളോടൊപ്പം ഉണ്ടായിരുന്ന വീപ്പകൾക്കുൾപ്പെടെ തീ പിടിച്ചതാണ് തീ പിടുത്തതിന്റെ വ്യാപ്തി വർധിക്കാൻ കാരണമായത്. ഫൈബര്‍ ഷീറ്റിട്ട മേല്‍ക്കൂര മുഴുവനും കത്തിനശിച്ചു. ചെങ്കല്‍ച്ചൂളയില്‍നിന്ന് മൂന്ന് യൂണിറ്റും ചാക്കയില്‍നിന്ന് നാല് യൂണിറ്റും എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. രാത്രി
12.30 ഓടെയാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കാനായത്.

Leave a Reply

Your email address will not be published. Required fields are marked *