Your Image Description Your Image Description

ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ അനുസ്മരിച്ച് വയനാട് എം പി പ്രിയങ്ക ഗാന്ധി. രാഷ്ട്രത്തെ പ്രതിബദ്ധതയോടെ സേവിച്ച നേതാവായിരുന്നു എതിരാളികളിൽ നിന്ന് വ്യക്തിപരമായി പോലും ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടും അദ്ദേഹം നിലപാടുകളിൽ നിന്ന് വ്യതിചലിച്ചില്ലെന്നും പ്രിയങ്കാ ​ഗാന്ധി തന്റെ എക്സ് പോസ്റ്റിൽ കുറിച്ചു.

രാഷ്ട്രീയത്തിൻ്റെ പരുക്കൻ ലോകത്തെ സൗമ്യനായ മനുഷ്യനായിരുന്നു അദ്ദേഹം. രാജ്യത്തെ യഥാർത്ഥമായി സ്നേഹിക്കുന്നവർക്കിടയിൽ അദ്ദേഹം എന്നേക്കും തലയുയർത്തി തന്നെ നിൽക്കുമെന്നും പ്രിയങ്കാ ​ഗാന്ധി കുറിച്ചു. അതേസമയം, ഡോ. മൻമോഹൻ സിങിന്റെ വിയോഗത്തിൽ അനുശോചിച്ച് രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം ആചരിക്കും. വെള്ളിയാഴ്ച തീരുമാനിച്ച എല്ലാ സർക്കാർ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *