Your Image Description Your Image Description

മൺറോത്തുരുത്ത് : കാലപ്പഴക്കം ചെന്ന നടപ്പാലം തകർന്ന് തോട്ടിൽ വീണ് 2 വിദേശ വനിതകളടക്കം 4 പേർക്ക് പരുക്കേറ്റു. ക്രിസ്‌മസ് ദിവസം രാവിലെ പത്തോടെ ആണ് അപകടം. പട്ടംത്തുരുത്ത് കിഴക്ക് പനമ്പിൽ ഭാഗത്തു നിന്ന് റെയിൽവേ സ്‌റ്റേഷനിലേക്കുള്ള മുല്ലവയൽ ഭാഗത്തെ കാലപ്പഴക്കം ചെന്നു ദ്രവിച്ച നടപ്പാലമാണ് തകർന്നത്. ഇടവഴിയിലൂടെ നടന്ന് നാടു കാണാനിറങ്ങിയ വിനോദ സഞ്ചാരികളായ വിദേശ വനിതകളും നാട്ടുകാരായ 2 പേരും കടക്കുന്നതിനിടെ പാലം തകർന്ന് വീഴുകയായിരുന്നു. തോട്ടിൽ വീണ ഇവരെ ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷിച്ചത്. കാലിൽ പരുക്കേറ്റ ഇവർക്ക് പ്രാഥമിക ചികിത്സ നൽകി.

തകർന്ന പാലത്തിൽ ഇന്നലെ കയറിയ തമിഴ്‌നാട്ടിൽ നിന്ന് വിനോദസഞ്ചാരത്തിനു എത്തിയ സ്ത്രീയും തോട്ടിലേക്ക് വീണു. തോപ്പിൽ രവി കുണ്ടറ എംഎൽഎ ആയിരുന്നപ്പോൾ നിർമിച്ച നടപ്പാലമാണു തകർന്നത്. പട്ടംതുരുത്ത് കിഴക്ക് വാർഡിൽ 7 നടപ്പാലങ്ങളാണ് കാലപ്പഴക്കത്തിൽ അപകടാവസ്‌ഥയിൽ ഉള്ളത്. ഏതു നിമിഷവും തകർന്നുവീഴാവുന്ന സ്ഥിതിയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *