Your Image Description Your Image Description

തിരുവനന്തപുരം : റോഡ് പണിക്കായി വിട്ടുകൊടുത്ത സ്ഥലത്തിന്റെ നഷ്ടപരിഹാരം ലഭിക്കാത്തതിന്റെ മനോവിഷമത്തിൽ ഗ്രഹനാഥൻ തൂങ്ങിമരിച്ചു. വിഴിഞ്ഞം- നാവായിക്കുളം ഔട്ടർ റിങ് റോഡിന് സ്ഥലം വിട്ടുകൊടുത്ത കിളിമാനൂർ സ്വദേശി കെ.വി.ഗിരിയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

റോഡിനായി 2023ൽ സ്ഥലം വിട്ടുനൽകിയെങ്കിലും ഇതുവരെ നഷ്ടപരിഹാരത്തുക ലഭിച്ചിരുന്നില്ല.
മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന സാമ്പത്തിക ബാധ്യതകൾ മറികടക്കാൻ നഷ്ടപരിഹാര തുക ഉപയോഗിക്കാം എന്ന കണക്കുകൂട്ടിയെങ്കിലും അത് നടന്നിരുന്നില്ല. ഇതിൽ മനംനൊന്താണ് ഗിരി ജീവനൊടുക്കിയതെന്നു പ്രദേശവാസികൾ പറയുന്നു
നഷ്ടപരിഹാരത്തുക സംബന്ധിച്ച് അധികൃതർ നൽകിയ ഉറപ്പു ലംഘിച്ചതാണു ഗിരിയുടെ ജീവൻ നഷ്ടപ്പെടാൻ കാരണമെന്നും പ്രദേശവാസികൾ പറഞ്ഞു. മൃതദേഹവുമായി സമരസമിതി കിളിമാനൂർ സ്പെഷൽ തഹൽസിൽദാർ ഓഫിസിന് മുന്നിൽ പ്രതിഷേധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *