Your Image Description Your Image Description

കോട്ടയം: പരാതിരഹിതമായ മണ്ഡലകാലമായിരുന്നു ഇത്തവണത്തെതെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ . കൂട്ടായ പ്രവർത്തനങ്ങളുടെ ഫലമാണ് ഇതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ശബരിമലയിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ സന്നിധാനത്ത് എത്തിയതായിരുന്നു മന്ത്രി.എല്ലാ അയ്യപ്പഭക്തരും ദർശനം ഉറപ്പാക്കി സംതൃപ്തിയോടെ മടങ്ങുന്ന കാഴ്ചയാണു കണ്ടത്. പതിനെട്ടാം പടിയിൽ ഒരുമിനിട്ടിൽ 85-90 പേർ കയറുന്ന സാഹചര്യം സൃഷ്ടിക്കാനായത് ദർശനം സുഗമാക്കാൻ കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു.

മുൻവർഷത്തെ അപേക്ഷിച്ച് വരുമാനം 28 കോടി രൂപയോളം കൂടുതലാണ് എന്നാണ് താത്കാലികമായ കണക്ക്. ഈ 41 ദിവസ കാലയളവിൽ മുൻവർഷത്തെ അപേക്ഷിച്ച് അഞ്ചുലക്ഷത്തോളം ഭക്തരാണ് ശബരിമലയിൽ കൂടുതലായി എത്തിയത്. ആർക്കും ദർശനം ലഭിക്കാതെ ഇരുന്നിട്ടില്ലെന്നും മലകയറിവന്ന എല്ലാവർക്കും സൗജന്യഭക്ഷണം ഉറപ്പാക്കാനായെന്നും മന്ത്രി പറഞ്ഞു.

എല്ലാവർക്കും അപ്പവും അരവണയും ലഭിക്കുമെന്ന് ഉറപ്പാക്കി. മകരവിളക്ക് ഒരുക്കങ്ങൾ സംബന്ധിച്ചു ഡിസംബർ 28ന് നടക്കുന്ന യോഗത്തിൽ ചർച്ച ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *