Your Image Description Your Image Description

തിരുപ്പതി: തിരുപ്പതി ക്ഷേത്രത്തിലെ കാണിക്കയില്‍ 100 കോടി രൂപയുടെ തട്ടിപ്പ്.അഴിമതി സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് തിരുപ്പതി തിരുമല ദേവസ്ഥാനം (ടിടിഡി)ബോര്‍ഡ് അംഗം ഭാനുപ്രകാശ് റെഡ്ഡി നൽകിയ പരാതിയിൽ പറയുന്നു.കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ടിടിഡി ബോര്‍ഡ് അധ്യക്ഷനും ട്രസ്‌റ്റികള്‍ക്കും നല്‍കിയ ഔദ്യോഗിക കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.

ഔദ്യോഗിക കത്തിലെ പരാമർശം….

കാണിക്കയായി ലഭിച്ച വിദേശ കറന്‍സി കൈകാര്യം ചെയ്യുന്നതില്‍ വലിയ അഴിമതി നടന്നിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം. വിദേശ കറന്‍സി എണ്ണുന്നതിന്റെ ചുമതയുള്ള സി വി രവികുമാറിനെതിരെ നിരാകരിക്കാനാകാത്ത തെളിവുകള്‍ കിട്ടിയിട്ടുണ്ട്. വര്‍ഷങ്ങളായി ഇദ്ദേഹം 200 കോടി രൂപയുടെ വിദേശ കറന്‍സി തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും റെഡ്ഡി ചൂണ്ടിക്കാട്ടി. പൊതു വിശ്വാസത്തെ ഒറ്റിക്കൊടുക്കലാണ് ഇത്.

കൂടാതെ, രവികുമാർ തന്റെ ശരീരത്തിൽ ഒരു രഹസ്യ അറ ഘടിപ്പിക്കാനുള്ള ശസ്ത്രക്രിയയ്‌ക്ക് വിധേയനായെന്നും, സുരക്ഷാ പരിശോധനകൾ മറികടക്കാൻ വേണ്ടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *