Your Image Description Your Image Description

ഭോപ്പാൽ: ദക്ഷിണാഫ്രിക്കയിൽ നിന്ന് വീണ്ടും ചീറ്റകളെ ഇന്ത്യയിലേക്ക് എത്തിക്കും. 20 ചീറ്റപ്പുലികളെ മധ്യപ്രദേശിലെ ഗാന്ധി സാഗർ വന്യജീവി സങ്കേതത്തിലാണ് എത്തിക്കുന്നത്. പുതിയ ചീറ്റപ്പുലികള്‍കൂടി എത്തുന്നതോടെ ഗാന്ധി സാഗറിലെ ആകെ ചീറ്റകളുടെ എണ്ണം 44 ആകും.

ചീറ്റകളെ പാർപ്പിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുകയാണെന്നും ഏതാനും മാസങ്ങൾക്കുള്ളിൽ നടപടികൾ പൂർത്തിയാക്കുമെന്നും വനം വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അശോക് വർൺവാൾ പറഞ്ഞു.

ചീറ്റകളെ കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാരിന്റെ നിർദ്ദേശത്തിന് ദക്ഷിണാഫ്രിക്ക ഇതിനകം അംഗീകാരം നൽകിയിട്ടുണ്ട്. 10 ആൺ ചീറ്റകള്‍ക്കും 10 പെൺ ചീറ്റകള്‍ക്കുമാണ് ഗാന്ധി സാഗർ വന്യജീവി സങ്കേതത്തില്‍ വാസ സ്ഥലമൊരുങ്ങുന്നത്. ആറ് മാസത്തിനുള്ളിൽ ചീറ്റപ്പുലികള്‍ മധ്യപ്രദേശിൽ എത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *