Your Image Description Your Image Description

വാഷിംഗ്ടണ്‍: ബാൾഡ് ഈഗിളിനെ അമേരിക്കയുടെ ദേശീയ പക്ഷിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. പ്രസിഡൻ്റ് ജോ ബൈഡൻ, വെളുത്ത തലയും മഞ്ഞക്കൊക്കുകളുമുള്ള ഇരപിടിയൻ കഴുകനെ യുഎസിന്റെ ദേശീയ പക്ഷിയായി പ്രഖ്യാപിക്കുന്ന നിയമത്തിൽ ഒപ്പുവെച്ചു.

1782 മുതൽ യുഎസിന്റെ സീലിലും രേഖകളിൽ ഉപയോഗിച്ചിരുന്ന ഈ പക്ഷി വർഷങ്ങളായി യുഎസിന്റെ ദേശീയ ചിഹ്നമാണ്. എന്നാൽ ഔദ്യോഗികമായി പ്രഖ്യാപിച്ചത് ഇപ്പോഴാണ്.

“ഏകദേശം 250 വർഷമായി, ഞങ്ങൾ കഴുകനെ ദേശീയ പക്ഷി എന്ന് വിളിച്ചിരുന്നു,എന്നാൽ ഇപ്പോൾ പദവി ഔദ്യോഗികമാണ്, മറ്റൊരു പക്ഷിയും ഈ കഴുകനെക്കാൾ ഈ പദവി അർഹിക്കുന്നില്ല.” ദേശീയ ഈഗിൾ സെൻ്ററിനായുള്ള നാഷണൽ ബേർഡ് ഇനിഷ്യേറ്റീവിന്റെ കോ-ചെയർ ജാക്ക് ഡേവിസ് പ്രതീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *