Your Image Description Your Image Description

ഹൈദരാബാദ്: തെലങ്കാനയിൽ വനിതാ കോൺസ്റ്റബിളിന്‍റെയും സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ യുവാവും മരിച്ച നിലയിൽ. കമറെഡ്ഡി ജില്ലയിലെ അഡ്ലൂർ എല്ലാറെഡ്ഡി തടാകത്തിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി.

ഇരുവരും തടാകത്തിൽ ചാടി മരിച്ചെന്നാണ് പ്രാഥമിക നിഗമനം. മറ്റൊരു എസ്ഐയെ കാണാനില്ല. ഇയാള്‍ക്കായി തെരച്ചിൽ തുടരുന്നു. ഈ എസ്ഐയുടെ അടക്കം മൂന്നു പേരുടെയും മൊബൈൽ ഫോണുകളും മറ്റ് വസ്തുക്കളും തടാകക്കരയിൽ നിന്നും കണ്ടെത്തി. എസ്ഐയുടെ ഫോണ്‍, കാര്‍, പഴ്സ് തുടങ്ങിയവയാണ് കണ്ടെത്തിയത്.

തെലങ്കാന ബിബിപേട്ട് പൊലിസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ശ്രുതിയും സ്വകാര്യ കമ്പനി ജീവനക്കാരനായ നിഖിലും ആണ് മരിച്ചത്. തൊട്ടടുത്തുള്ള ബിക്ക്നൂർ പൊലിസ് സ്റ്റേഷനിലെ എസ്ഐ സായി കുമാറിനെ ആണ് കാണാതായത്. ഇതേ തടാകത്തിൽ മുങ്ങിമരിച്ചെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *