Your Image Description Your Image Description

തിരുവനന്തപുരം : മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് ആദര സൂചകമായി സംസ്ഥാന സർക്കാർ ഡിസംബർ 26, 27 തിയ്യതികളിൽ ഔദ്യോഗികമായി ദുഃഖം ആചരിക്കും.26 നു ചേരാനിരുന്ന മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റി.

ഇന്നലെ രാ​ത്രി പ​ത്തോ​ടെ കോ​ഴി​ക്കോ​ട് ബേ​ബി മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ ആ​യി​രു​ന്നു എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രുടെ അ​ന്ത്യം.ശ്വ​സ​ന, ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്നു ഡി​സം​ബ​ർ 15നാ​ണ് എം.​ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ രോ​ഗ​ങ്ങ​ളെ തു​ട​ർ​ന്ന് ഏ​റെ നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

എം.​ടി​യു​ടെ കോ​ഴി​ക്കോ​ട്ടെ വീ​ട്ടി​ൽ മാ​ത്ര​മാ​യി​രി​ക്കും പൊ​തു​ദ​ർ​ശ​നം. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് സം​സ്കാ​രം. കോ​ഴി​ക്കോ​ട് മാ​വൂ​ർ റോ​ഡി​ലെ ശ്മ​ശാ​ന​ത്തി​ലാ​ണ് സം​സ്കാ​രം ന​ട​ക്കു​ക.

Leave a Reply

Your email address will not be published. Required fields are marked *