Your Image Description Your Image Description

തിരുവനന്തപുരം: മരത്തില്‍ നിന്നും വീണ് യുവാവ് മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ സുഹൃത്തുക്കള്‍ രംഗത്ത്. ആശുപത്രിയ്ക്ക് അനാസ്ഥയുണ്ടായതായി മരിച്ച അജിന്റെ സുഹൃത്തുക്കള്‍ ആരോപിച്ചു.

അജിനെ സ്വകാര്യ ആശുപത്രിയില്‍ കാണിച്ചെങ്കിലും വിദഗ്ധ ചികിത്സ നൽകിയില്ലെന്നാണ് ആരോപണം. മരുന്ന് നല്‍കി വിട്ടയക്കുക മാത്രമാണ് ചെയ്തത്. ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് അജിന്‍ വീട്ടിലേക്ക് പോയതെന്നും സുഹൃത്തുക്കള്‍ പറയുന്നു.

ക്രിസ്മസ് ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ ഇന്നലെ രാത്രിയാണ് അജിൻ മരത്തിൽ നിന്ന് വീണത്. വീണതിന് പിന്നാലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഡോക്ടറുടെ നിർദേശം കാര്യമാക്കാതെ വീട്ടിൽ വന്ന് വിശ്രമിക്കുകയായിരുന്നു അജിനെന്നാണ് തുടക്കത്തിൽ പുറത്തുവന്ന വിവരം. പിന്നാലെയാണ് സുഹൃത്തുക്കള്‍ രംഗത്തെത്തുന്നത്.അതേസമയം, തലയ്ക്ക് ക്ഷതമേറ്റതാകാം മരണകാരണമെന്നാണ് നിഗമനം. അജിന്റെ മൃതദേഹവുമായി നാട്ടുകാര്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിക്കുകയാണ്. അരശുവിള നാട്ടുകൂട്ടം ക്ലബ്ബിന്റെ ക്രിസ്മസ് ആഘോഷ പരിപാടി ഒരുക്കങ്ങൾക്കിടെയായിരുന്നു അപകടം.

 

Leave a Reply

Your email address will not be published. Required fields are marked *