Your Image Description Your Image Description

ആസിഫ് അലിയും അനശ്വര രാജനും ഒന്നിക്കുന്ന ‘രേഖാചിത്ര’ത്തിന്റെ ട്രെയിലർ പുറത്ത്. ഇൻവെസ്റ്റിഗേഷൻ ത്രില്ലറായ ചിത്രം 2025 ജനുവരി 9ന് തിയേറ്ററുകളിൽ എത്തും.

ജോഫിൻ ടി ചാക്കോ സംവിധാനം വിർവ്വഹിക്കുന്ന ചിത്രം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ഒന്നിച്ച് വമ്പൻ ബജറ്റിലാണ് നിർമ്മിച്ചിരിക്കുന്നത്. ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥക്ക് ജോൺ മന്ത്രിക്കലാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ‘ദി പ്രീസ്റ്റ്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

പോലീസ് ഗെറ്റപ്പിൽ ആസിഫ് അലിയും കന്യാസ്ത്രീ വേഷത്തിൽ അനശ്വര രാജനും പ്രത്യക്ഷപ്പെട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രേക്ഷകരിൽ നിന്ന് വലിയ സ്വീകാര്യത നേടിയിരുന്നു. നിഗൂഢതകൾ ഒളിപ്പിച്ചെത്തിയ സെക്കൻഡ് ലുക്കും പ്രേക്ഷകരെ ആകർഷിച്ചിരുന്നു.

ആസിഫ് അലി, അനശ്വര രാജൻ എന്നിവർക്കൊപ്പം മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ തുടങ്ങിയ മുതിർന്ന താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *