Your Image Description Your Image Description

മെല്‍ബണ്‍: ആർ. അശ്വിൻ വിരമിക്കൽ പ്രഖ്യാപനം നടത്തിയതിന് പിന്നാലെബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കുള്ള ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ തനുഷ് കൊട്ടിയാനെ ഉള്‍പ്പെടുത്തി.

അശ്വിന് പകരമാണ് ഓഫ് സ്പിന്നര്‍ ഓള്‍റൗണ്ടറായ താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയത്. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈ ടീമിന്റെ ഭാഗമാണ് 26 കാരന്‍. മൂന്നാം ടെസ്റ്റിന് മുന്നോടിയായി അദ്ദേഹം മെല്‍ബണില്‍ ടീമിനൊപ്പം ചേരും. നിലവില്‍ അഹമ്മദാബാദിലുള്ള കൊട്ടിയാന്‍ മുംബൈയിലേക്ക് മടങ്ങും, അവിടെ നിന്ന് ചൊവ്വാഴ്ച മെല്‍ബണിലേക്ക് വിമാനം കയറും.

അടുത്തിടെ ഓസ്ട്രേലിയയില്‍ പര്യടനം നടത്തിയ ഇന്ത്യ എ ടീമിന്റെ ഭാഗമായിരുന്നു താരം. 33 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ കളിച്ചിട്ടുള്ള കൊട്ടിയാന്‍ 41.21 ശരാശരിയില്‍ 1525 റണ്‍സും 25.70 ശരാശരിയില്‍ 101 വിക്കറ്റും നേടിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *