Your Image Description Your Image Description

ആലപ്പുഴ : മതസൗഹാര്‍ദ സന്ദേശവുമായി ക്രിസ്മസ് പാപ്പമാര്‍ നഗരപ്രദക്ഷിണം നടത്തി. ആലപ്പുഴ ഗവ. മുഹമ്മദന്‍സ് ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ക്രിസ്മസ് ദിനാഘോഷത്തിന്റെ ഭാഗമായാണ് പാപ്പമാര്‍ നഗരം ചുറ്റിയത്.

സ്‌കൂളിന് സമീപത്തെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ നിന്ന് ആരംഭിച്ച ക്രിസ്മസ് പാപ്പമാരുടെ പ്രദക്ഷിണം ഗവ. മുഹമ്മദന്‍സ് എല്‍ പി സ്‌കൂള്‍, ഗവ. ടിടിഐ, എസ് എസ് കെ, ഗവ. മുഹമ്മദന്‍സ് ഗേള്‍സ് എച്ച് എസ്, പൊലിസ് സൂപ്രണ്ട് ഓഫീസ്, ലജനത്തുല്‍ മുഹമ്മദീയ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ഗവ. സര്‍വന്റ് സൊസൈറ്റി തുടങ്ങിയവ സന്ദര്‍ശിച്ച് സ്ഥാപനമേധാവികള്‍ക്ക് മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ കുട്ടികള്‍ തയ്യാറാക്കിയ ആശംസാകാര്‍ഡുകള്‍ കൈമാറി.

ഉച്ചക്ക് 12 ന് കേക്ക് മുറിച്ച് മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സിമി ഷാഫി ഖാന്‍ ക്രിസ്മസ് ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ആലപ്പുഴ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എസ് ശ്രീലതയുടെ നേതൃത്വത്തില്‍ ആഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും സ്‌കൂളില്‍ വിളമ്പി.

പി ടി എ പ്രസിഡന്റ് റഷീദ്, കമ്മിറ്റി അംഗങ്ങള്‍, പ്രഥമാധ്യാപിക ജാന്‍സി ബിയാട്രിസ്, സീനിയര്‍ അസിസ്റ്റന്റ് ഹസീന, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ജിജോ ജോസഫ്, അധ്യാപകര്‍, രക്ഷിതാക്കള്‍, കുട്ടികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *